മധ്യപ്രദേശില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്ന് അപകടം; 9 തൊഴിലാളികള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മധ്യപ്രദേശിലെ ബര്‍ഗി കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന തുരങ്കം തകര്‍ന്നു. അപകടത്തില്‍ ഒമ്പത് തൊഴിലാളികള്‍ കുടുങ്ങി. ഏഴ് പേരെ രക്ഷപ്പെടുത്തിയതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തകരോട് പ്രതികരിക്കുന്നുണ്ടെന്ന് സ്ലീമനാബാദ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സംഘ് മിത്ര ഗൗതം പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ സേന സംഘത്തോടൊപ്പം പ്രാദേശിക ഉദ്യോഗസ്ഥരും ശേഷിക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

”ആവശ്യമായ ഉപകരണങ്ങളുമായി എസ്ഡിഇആര്‍എഫ് ടീം ഒരു ഷാഫ്റ്റ് കുഴിച്ച് തൊഴിലാളികളിലേക്ക് എത്താന്‍ ശ്രമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കളക്ടറും എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്” രാജോറ പിടിഐയോട് പറഞ്ഞു.

ജബല്‍പൂരില്‍ നിന്നാണ് എസ്ഡിഇആര്‍എഫ് സംഘം എത്തിയതെന്ന് കട്നി കളക്ടര്‍ പ്രിയങ്ക് മിശ്ര അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിര്‍ദേശിച്ചു.

 

Share news
error: Content is protected !!
Scroll to Top