Section

malabari-logo-mobile

പുതിയ അധ്യായനത്തിൽ പുത്തൻ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി കോട്ടക്കൽ ജി.എം.യു.പി സ്‌കൂൾ

HIGHLIGHTS : Kottakal GMUP School is all set to move into a new building in the new study

കോട്ടക്കൽ:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ കോട്ടക്കൽ ജി.എം.യു.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടം ഇന്ന് (മെയ് 30)മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. കോട്ടക്കൽ നഗരസഭ ചെയർപേഴ്‌സൺ ബുഷ്‌റ ഷബീർ അധ്യക്ഷയാകും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാകും. 

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കിഫ്ബിയിൽ നിന്നും 80ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടക്കൽ ജി.എം.യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചത്. ഇക്കഴിഞ്ഞ മെയ് 10ന് നിർമാണം പൂർത്തിയായ കെട്ടിടത്തിൽ സ്റ്റേജ് ഉൾപ്പെടെ ആറു ഹൈടെക് ക്ലാസ് മുറികളാണുള്ളത്. പ്രീപ്രൈമറി മുതൽ ഏഴു വരെയായി നിലവിൽ 900 കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. പ്രീ പ്രൈമറി ക്ലാസിലേക്ക് 72 കുട്ടികളും മറ്റുക്ലാസുകളിലേക്ക് 154 കുട്ടികളും പുതുതായി ചേർന്നതായി കോട്ടക്കൽ ജി.എം.യു.പി.എസ് ഹെഡ്മാസ്റ്റർ എം.പ്രഹ്ലാദ് കുമാർ പറഞ്ഞു.

sameeksha-malabarinews

പഠന പാഠ്യേതര രംഗത്തും സ്‌കൂൾ വൻമുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ചടങ്ങിൽ ഇക്കഴിഞ്ഞ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാവിജയികളെ അനുമോദിക്കും. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 19 സ്കൂളുകളാണ് ജില്ലയിൽ ഹൈടെക് ആയിമാറുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!