നെയ് പത്തൽ

നെയ് പത്തൽ

ആവശ്യമായ ചേരുവകൾ :-

പുഴുക്കലരി/ പൊന്നിയരി – ഒരു കപ്പ് 
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 

പെരുംജീരകം – രണ്ടു ചെറിയ സ്പൂൺ 
ഉപ്പ് – പാകത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

അരി കഴുകി ഇളം ചൂടുവെള്ളത്തിൽ നാല് അഞ്ച് മണിക്കൂർ കുതിർത്തു വയ്ക്കുക. അരി വെള്ളം ഊറ്റിയെടുത്ത് തേങ്ങ ചുരണ്ടിയത്, പെരുംജീരകം , ഉപ്പ്  എന്നിവ ചേർത്ത് അൽപം തരുതരുപ്പായി അരച്ചെടുക്കുക. അരച്ച മാവ് എണ്ണ പുരട്ടിയ കൈ കൊണ്ട് കുറേശ്ശെ എടുത്തു വാഴയിലയിൽ വച്ച് കാൽ ഇഞ്ചു കനത്തിൽ പൂരിയുടെ വലുപ്പത്തിൽ പരത്തുക.

പരത്തിയ മാവ് ചൂടായ എണ്ണയിലിട്ട് സ്പൂൺ കൊണ്ട് എണ്ണ മുകളിലേക്കു തട്ടി പൂരി പൊരിച്ചെടുക്കും പോലെ പൊരിച്ചെടുക്കുക.

Share news
error: Content is protected !!
Scroll to Top