Section

malabari-logo-mobile

‘പെയ്ത് തോരാതെ’ ടി എ ഷാഹിദിനെ അനുസ്മരിച്ചു

HIGHLIGHTS : കുണ്ടോട്ടി : ഷാഹിദിന്റെ ഓര്‍മ്മകളില്‍ കുണ്ടോട്ടി തുറക്കലില്‍ ഒരപൂര്‍വ്വ സനേഹസാംസ്‌കാരിക സമ്മേളനം. മോയിന്‍കുട്ടി സ്മാരക മന്ദിരത്തില്‍ അന്തരിച്ച തിരക...

shahid 1 copyകുണ്ടോട്ടി : ഷാഹിദിന്റെ ഓര്‍മ്മകളില്‍ കുണ്ടോട്ടി തുറക്കലില്‍ ഒരപൂര്‍വ്വ സനേഹസാംസ്‌കാരിക സമ്മേളനം. മോയിന്‍കുട്ടി സ്മാരക മന്ദിരത്തില്‍ അന്തരിച്ച തിരക്കഥാകൃത്ത് ടിഎ ഷാഹിദ് അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു.

പ്രശസ്ത സംവിധായകന്‍ രഞ്ജിത് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ തിരക്കഥാകൃത്തും ഷാഹിദിന്റെ സഹോദരനുമായ ടി എ റസാഖ് 2012ലെ മലയാള സിനിമയിലെ നവതിരക്കഥാകൃത്തിനുള്ള ഷാഹിദ് സ്മാരകഅവാര്‍ഡ് ഒഴിമുറിയുടെ തിരക്കഥാകൃത്ത് ജയമോഹന് നല്‍കി.

sameeksha-malabarinews

പ്രശസ്ത സംഗീതസംവിധായകന്‍ ഷഹബാസ് അമന്‍ ഷാഹിദ് അനുസ്മരണപ്രഭാഷണം നടത്തി. നിലമ്പൂര്‍ ആയിഷ ഷാഹിദിന്റെ ഛായാചിത്രം അനാഛാദനം ചെയ്തു.

shahid copyമാതൃഭൂമി ബൂക്‌സ് പുറത്തിറക്കിയ ഷാഹിദിന്റെ തിരക്കഥകള്‍ എന്ന പൂസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

നവസിനിമകളുടെ തിരയിളക്കം എന്ന വിഷയത്തെ കുറിച്ച് സംവിധായകന്‍ സുവീരന്‍ പ്രഭാഷണം നടത്തി. ഷാഹിദിന്റെ സുഹൃത്തുക്കള്‍ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ച ‘ഓര്‍മ്മക്കൂട്ട്’ സിനിമ നിരുപകന്‍ അശ്വതി ഉദ്ഘാടനം ചെയ്തു. പിപി ഷാനവാസ്,ഷൗക്കത്തലി,ഒപി സുരേഷ്,നൗഷാദ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഷാഹിദ് കഥാ പുരസ്‌ക്കാരം ചെറുകഥാകൃത്ത് ഡോ.എം ഷാജഹാന് നല്‍കി.

ചടങ്ങില്‍ സുരേഷ് കുട്ടന്‍ സംവിധാനം ചെയ്ത ഷാഹിദിനെ കുറിച്ചുള്ള വീഡിയോ ചിത്രം ‘പെയ്തുതോരാതെ’ പ്രദര്‍ശിപ്പിച്ചു. നാദം ഓര്‍ക്കസ്ട്ര ഒരുക്കിയ മെഹഫില്‍ രാവ് ഹൃദ്യാനുഭവമായി. ഷാഹിദ് അനുസ്മരണ സമതി ഒരുക്കിയ ചടങ്ങിന

എപി അഹമ്മദ് സ്വാഗതവും പുതിയാട്ടല്‍ സലീം നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!