സഞ്ജയ് ദത്തിന്റെ പരോള്‍ 14 ദിവസത്തേക്ക് നീട്ടി.

Sanjay-Dutt Shayin TODAYമുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സഞ്ജയ് ദത്തിന്റെ പരോള്‍ 14 ദിവസത്തേക്കുകൂടി നീട്ടി. ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ച് സഞ്ജയ്ദത്ത് സമര്‍പ്പിച്ച അപേക്ഷയിലാണ് യെര്‍വാഡ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പരോള്‍ നീട്ടിയത്.

ഈ മാസം ഒന്നാം തിയ്യതിയാണ് 14 ദിവസത്തെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സഞ്ജയ് ദത്തിന് യെര്‍വാഡ ജയില്‍ നിന്ന് പുറത്തു വന്നത്. പരോള്‍ തിങ്കളാഴ്ച തീരാനിരിക്കെയാണ് വീണ്ടും സമയം നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെ സമീപിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചികിത്സ വേണമെന്ന് കാണിച്ച് ദത്ത് പരോളിന് അപേക്ഷ നല്‍കിയത്. ഇപ്പോള്‍ ഇതെ കാരണം കാണിച്ചു തന്നെയാണ് പരോള്‍ നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് സഞ്ജയ്ദത്തിന് ടാഡ കോടതി അഞ്ചുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. പലപ്പോഴായി ദത്ത് ഒന്നര വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഇനി മൂന്നര വര്‍ഷം കൂടി ജയില്‍വാസം അനുഭവിച്ചാല്‍ മതി.

Share news
error: Content is protected !!
Scroll to Top