രണ്ടര വയസ്സുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്ന് കാരി അറസ്റ്റില്‍

കണ്ണൂര്‍: രണ്ടര വയസ്സുമാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരാണ് സംഭവം നടന്നത്. കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ നിന്ന വേലക്കാരിയാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പയ്യന്നൂര്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ കുഞ്ഞിനെ നോക്കാനായി കുറച്ചുമാസങ്ങള്‍ക്കു മുമ്പാണ് രാമന്തളി കുരുശുമുക്കിലെ ലീമയെന്ന യുവതിയെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചത്.

കുട്ടിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിലെ പല ഭാഗത്തും നഖത്തിന്റെ പാടുകള്‍ കണ്ട രക്ഷിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. അറസ്റ്റിലായ യുവതിയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top