6-ാം ക്ലാസുകാരിയെ പീഡിച്ച അധ്യാപകന് ജീവപര്യന്തം

വഡോദര: ആറാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ജീവപര്യന്തം ശിക്ഷ. ഇതിനുപുറമെ 50,000രൂപ പിഴയും ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്കും നഷ്ടപരിഹാരം നല്‍കാനും കോടതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന്‍ അധ്യാപകനായ പ്രണവ് പട്ടേല്‍(31) ആണ് പെണ്‍കുട്ടിയെ ഒന്നര വര്‍ത്തോളമായി പീഡിപ്പിച്ചു വരുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സഹപാഠിയില്‍ നിന്നാണ് കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാര്‍ അറിഞ്ഞത്.

ട്യൂഷന്‍ സെന്ററിലെത്തുന്ന മറ്റേതെങ്കിലും കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top