തിരു : ഭാര്യ പീഢിപ്പിച്ചെന്നെ എന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന കെബി ഗണേഷ്‌കൂമാറിനെ വീണ്ടും മന്തസഭയിലെടുക്കാന്‍ ധാരണയായതായി സൂചന. മൂഖ്യമന്ത്രി ഇകാര്യത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് അഭിപ്രായം തേടിയെങ്ങിലും എന്തെങ്ങെലും നിര്‍ദ്ദേശം നല്‍കാന്‍ ചെന്നിത്തല തയ്യാറായില്ലെന്നാണ് വിവരം.മൂഖ്യമന്ത്രിയുടെ യൂക്തം പോലെ തീരുമാനമെടുക്കാം എന്നാണത്രെ പ്രതികരിച്ചത്
ഈ മാസം തന്നെ സത്യപ്രതിജ്ഞ നടത്താനാണ് കേരളകോണ്‍ഗ്രസ്സ് ബി സമ്മര്‍ദ്ധം ചെലുത്തുന്നത്. ഗണേഷ് നേരത്തെ കൈകാര്യം ചെയ്തിരുന്നതും ഇപ്പോള്‍ മൂഖ്യമന്ത്രിയുടെ കയ്യിലുള്ളതുമായ വനം വകുപ്പ്് തന്നെയായിരിക്കും ഗണേഷിന് ലഭിക്കുക.
എന്നാല്‍ ഈ നീക്കത്തിനെതിരെ പിസിജോര്‍ജ്ജ് രംഗത്തെത്തിക്കഴിഞ്ഞു. കെപിസിസിയില്‍ തന്നെ ഇതേ കുറിച്ച്ച വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് ജോര്‍ജ്ജ് പറഞ്ഞു.
എന്നാല്‍ ഒരു സീറ്റ് മാത്രമുള്ള കേരളകോണ്‍ഗ്രസ്സ് ബിക്ക് മന്ത്രിസ്ഥാനവും, ക്യാബിനറ്റ് റാങ്കുള്ള മൂന്നോക്ക വിഭാഗവികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനവും നല്‍കുന്നതോടെ യുഡിഎഫിലെ മറ്റു ചെറുകക്ഷികളൂം കൂടുതല്‍ ഡീമാന്റുകള്‍ ഉന്നയിക്കുമെന്നാണ് വിവരം ഇത് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കാനാണ് സാധ്യത.



