Section

malabari-logo-mobile

ശൈശവവിഹാത്തിനെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കാതെ ഇന്ത്യ

HIGHLIGHTS : ലണ്ടന്‍ :ശൈശവവിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ശൈശവവിവാങ്ങളുടെ തലസ്ഥാനമായ ഇന്ത്യ പിന്തുണച്ചില്ല. ഏറെ ശൈശവവിവ...

child-marriagesലണ്ടന്‍ :ശൈശവവിവാഹത്തെ എതിര്‍ക്കുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ശൈശവവിവാങ്ങളുടെ തലസ്ഥാനമായ ഇന്ത്യ പിന്തുണച്ചില്ല.

ഏറെ ശൈശവവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൂഡാന്‍, ഏത്യോപ്യ, യമന്‍,
എന്നിവയടക്കം 108 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യ നിലപാട് വ്യക്തമാക്കാതിരുന്നത്. ശൈശവവിവാഹങ്ങള്‍ക്ക് ഏറെ പേരുകേട്ട ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിച്ചില്ല.

sameeksha-malabarinews

ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്നതിനെ തടയുന്നതിനുള്ള ആദ്യ ആഗോളശ്രമമായിരുന്നു യുഎന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയം.

ശൈശ വിവാഹം ഏറ്റവും കൂടുതലുള്ള എത്യേപ്യ, സൗത്ത് സുഡാന്‍,സിയറ ലിയോണ്‍,ചാഡ്,ഗ്വോട്ടമല,ഹോണ്ടുറാസ്,യെമന്‍ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!