Section

malabari-logo-mobile

വൈദ്യര്‍ അക്കാദമിയിലെ ചരിത്രമ്യൂസിയം വിപുലീകരിക്കും:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

HIGHLIGHTS : കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം വികസിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന്  മ്യൂസിയം, പു...

കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം വികസിപ്പിക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന്  മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ ചുമതലയുള്ള സംസ്ഥാന തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയം നവീകരിക്കേണ്ടത് സംബന്ധിച്ച് അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി നിവേദനം നല്‍കി.

sameeksha-malabarinews

രണ്ടുഘട്ടങ്ങളിലായി വികസിപ്പിച്ച വൈദ്യര്‍ അക്കാദമിയിലെ ചരിത്രസാംസ്‌കാരിക മ്യൂസിയത്തില്‍ മാപ്പിളമാരുടെ പഴയകാല ജീവിതവും പൈതൃകവും കലാരൂപങ്ങളും വേഷവിധാനങ്ങളും പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ മ്യൂസിയം വിപുലീകരിക്കാനുള്ള പദ്ധതിയാണ് സമര്‍പ്പിച്ചത്. അക്കാദമി ജോയിന്റ് സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, അംഗങ്ങളായ പി.അബ്ദുറഹിമാന്‍, കെ.എ ജബാര്‍, ജില്ലാ പ്രസിഡന്റ് ടി.എ. സമദ്, ബാവ കുമ്മിണിപ്പറമ്പ്, വേലായുധന്‍ പാറക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!