Section

malabari-logo-mobile

ശരീരഭാരം കുറയ്ക്കാന്‍ കാര്‍ബ് കുറഞ്ഞ ഫുഡുകളെ കുറിച്ച് അറിയാം

HIGHLIGHTS : Know about low carb foods for weight loss

– ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ, കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുള്ളതും ആരോഗ്യകരമായ കൊഴുപ്പ് കൂടുതലുള്ളതുമായ പോഷകസമൃദ്ധമായ ഒന്നാണ് അവോക്കാഡോ.

– ചീര, ലെറ്റൂസ് തുടങ്ങിയ ഇലക്കറികളില്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവാണെങ്കിലും ഫൈബര്‍ കൂടുതലാണ്, ഇത് തടികുറയ്ക്കാന്‍ സഹായിക്കുന്നു.

sameeksha-malabarinews

– ബദാം, വാല്‍നട്ട്, ചിയ സീഡ്സ്, ഫ്‌ളാക്‌സ് സീഡ്സ് എന്നിവയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ്, ഒപ്പം ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് തിരഞ്ഞെടുക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും അതുവഴി ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

– ഗ്രീക്ക് യോഗര്‍ട്ട് സാധാരണ യോഗര്‍ട്ടിനു പകരം ഉപയോഗിക്കാം. ഇതില്‍ കുറഞ്ഞ കാര്‍ബ്, ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

– മറ്റ് പഴങ്ങളെ അപേക്ഷിച്ച് സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനു തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!