റമദാന്‍ സ്‌പെഷ്യല്‍ – കാരറ്റ് ചീസ് റോള്‍

ആവശ്യമായ ചേരുവകള്‍:-

ഗോതമ്പ് മാവ് – 1 കപ്പ്
ഉപ്പ് – 1/4 ടീസ്പൂണ്‍
വെള്ളം – കുഴയ്ക്കാന്‍ ആവശ്യത്തിന്
ചീസ് ഗ്രേറ്റ് ചെയ്തത് – 3 ക്യൂബ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് – 1
ഉപ്പ് – 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്

തയ്യാറാക്കുന്ന രീതി :-

ഒരു പാത്രം എടുത്ത് മൈദയും ഉപ്പും വെള്ളവും ചേര്‍ത്ത് കുഴക്കുക. ഒരു ലിഡ് കൊണ്ട് അടച്ച് മാറ്റി വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ ഗ്രേറ്റ് ചെയ്ത ചീസ്, കാരറ്റ്, ഉള്ളി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. 

കുഴച്ചതു എടുത്ത് 4 ബോളുകളായി ഉരുട്ടുക. ഒരു ബോള്‍ എടുത്ത്, ഒരു റോളിംഗ് പിന്‍ ഉപയോഗിച്ച് പരത്തുക. എന്നിട്ട് ഒരു കത്തി ഉപയോഗിച്ച് മുറിക്കുക. അതിനുശേഷം ഫില്ലിങ് വെച്ച് ശ്രദ്ധാപൂര്‍വ്വം, വശങ്ങള്‍ അടച്ച് ഫില്ലിങ് പുറത്തുവരാത്തവിധം ഉരുട്ടുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി, റോളുകള്‍ സ്വര്‍ണ്ണ നിറമാകുന്നത് വരെ വറുത്തെടുക്കുക. ചൂടോടെ തക്കാളി സോസിനൊപ്പം വിളമ്പാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top