Section

malabari-logo-mobile

കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു;എല്‍ഡിഎഫിന്റെ പരാതി തള്ളി

HIGHLIGHTS : km shaji nomination received

കണ്ണൂര്‍: അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. ഷാജിയെ ആറുവര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയത് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വരണാധികാരിക്ക് മുന്നില്‍ പരാതിയുമായി എത്തിയത്.

എന്നാല്‍ ഷാജിയുടെ പത്രിക തള്ളേണ്ടതില്ലെന്നും പത്രിക സ്വീകരിക്കുന്നതില്‍ നിയമലംഘനമില്ലെന്നും വരണാധികാരി നിലപാടെടുക്കുകയായിരുന്നു.

sameeksha-malabarinews

ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷായിരുന്നു പരാതി സമര്‍പ്പിച്ചത്.

2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നികേഷ് കുമാറിനെതിരെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഷാജിയെ ആറുവര്‍ഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തിരുന്നു. അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂഷ്മ പരിശോധനാ വേളയില്‍ വരണാധികാരികള്‍ക്ക് മുന്‍പാകെ കെവി സുമേഷിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

സുപ്രീംകോടതി അഭിഭാഷകരായ പി വി ദിനേശാണ് കെ വി സുമേഷിന് വേണ്ടി കേസില്‍ ഹാജരായത്. സുപ്രീംകോടതിയിലെ തന്നെ അഭിഭാഷകനായ ഹാരീസ് ബീരാനാണ് ഷാജിക്ക് വേണ്ടി ഹാജരായത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!