തിരുവനന്തപുരം: തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തളളി.
ദേവികുളത്ത് ആര്‍. ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്.
ഗുരുവായൂരില്‍ അഡ്വ. നിവേദതിയുടെ പത്രികയാണ് തള്ളിയത്. മഹിള മോര്‍ച്ച അധ്യക്ഷാണ് നിവേദിത.ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം.
തലശ്ശേരിയില്‍ ബിജെപി ജില്ലാപ്രസിഡന്റ് എന്‍ ഹരിദാസന്റെ പത്രികയാണ് സൂക്ഷമ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ് മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്‌നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയുമില്ല.




