ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊല്ലം ഓയൂരില്‍നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചില്‍ തുടരുന്നു. അതിനിടെ, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തുനിന്ന് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ആറുവയസ്സുകാരിയെ കാണാതായിട്ട് 14 മണിക്കൂര്‍ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി. സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top