Section

malabari-logo-mobile

സംസ്ഥാനത്ത് ഡിസംബര്‍ വരെ മണ്ണെണ്ണ വില കൂട്ടില്ല

HIGHLIGHTS : Kerosene prices will not increase in the state till December

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ വരെ 47 രൂപയ്ക്ക് മണ്ണെണ്ണ വില്‍ക്കുന്നത് പരിഗണിക്കുകയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എട്ട് രൂപ കൂട്ടിയതിനാല്‍ വില 55 രൂപയാകും. എന്നാല്‍, ഡിസംബര്‍ വരെ മണ്ണെണ്ണ സ്റ്റോക്കുള്ളതിനാല്‍ പഴയ വിലയെ ഈടാക്കൂ.

ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോഴത്തേത്. ഒന്നര വര്‍ഷം കൊണ്ട് മണ്ണെണ്ണയുടെ വില ഇരട്ടിയാക്കി. എന്നാല്‍ കാര്‍ഡുകളുടെ എണ്ണത്തിനനുസരിച്ച് വിഹിതം വര്‍ധിപ്പിക്കുന്നില്ല.

sameeksha-malabarinews

കൂടുതല്‍ മണ്ണെണ്ണ വേണമെന്ന് കേന്ദ്രത്തോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ നോണ്‍ സബ്‌സിഡി ഇനത്തില്‍ 12000 കി. ലി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി എസ് സുപാലിന്റെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!