തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യത്തില്‍ നവംബര്‍ 18നു മുന്‍പ് ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥന ബസ് ഉടമകള്‍ അംഗീകരിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍തിഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വക്രായബസുകള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത.




