തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാന ജാഗ്രത പാലിക്കണം.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ല. വ്യാഴംവരെ തമിഴ്നാട് തീരം, കന്യാകുമാരി ഭാഗം, തെക്കന്‍- ആന്ധ്രപ്രദേശ് തീരം, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ 70 കിലോ മീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍ പോകരുത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചകൂടി തീവ്രന്യൂനമര്‍ദമായി നിലനില്‍ക്കാനാണ് സാധ്യത.




