വളാഞ്ചേരി: പെരിന്തല്‍മണ്ണ റോഡിലെ കിഴക്കേകരയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തിലെ സിലിണ്ടറില്‍നിന്ന് പാചക വാതകം ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ക്ക് പരിക്ക്.
കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30), മഷീദുല്‍ഷൈക്ക്, ഷഹീല്‍ (27), ഇംറാന്‍ (48), വീര്‍വല്‍ അസ്ലം (30), ഗോപ്രോകുല്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
തിങ്കള്‍ രാത്രി എട്ടോടെയാണ് അപകടം. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാര്‍ വളാഞ്ചേരി സി എച്ച് ആശുപത്രിയിലും നടക്കാവില്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.




