Section

malabari-logo-mobile

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്‌

HIGHLIGHTS : Bhim Army leader Chandrasekhar Azad says he will contest against Yogi Adityanath in Uttar Pradesh

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. എന്‍.ഡി.ടി.വിയോടായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം.

യോഗി ആദിത്യനഥിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് തന്റെ ലക്ഷ്യം. അതിനായി പാര്‍ട്ടിക്ക് മത്സരിക്കാന്‍ സാധിക്കുന്ന എല്ലാ ഇടത്തും ദലിത്, മുസ്ലീം, പിന്നാക്ക് ജാതി സമുദായത്തില്‍പെട്ടവരെ സ്ഥാനാര്‍ഥികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിനേക്കാള്‍ നല്ലത് തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതാണെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ അഭിപ്രായത്തിലും അദ്ദേഹം പ്രതികരിച്ചു.

sameeksha-malabarinews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാതിരുന്നത് അന്ന് തനിക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലാതിരുന്നതിനാലാണനെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് ആസാദ് സമാജ് പാര്‍ട്ടിയെന്ന സംഘടനയുണ്ടെന്നും അദ്ദേഹം പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!