പ്രണയം നടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ ആള്‍ അറസ്റ്റില്‍

മാനന്തവാടി:  പ്രണയം നടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കിയ യുവാവ് അറസ്റ്റില്‍ വയനാട് സ്വദേശി മുഹമ്മദ് അജ്മലാ(21)ണ് പിടിയിലായത്.

കോട്ടയം പാലായില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് അജ്മല്‍ ജോലി ചെയ്തിരുന്ന പാലായിലെ മൊബൈല്‍ കടയില്‍ റീചാര്‍ജ്ജ് ചെയ്യാന്‍ എത്തിയ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കുകയായിരുന്നു. തുടര്‍ന്ന് നിരന്തരം വാട്‌സ് ആപ് സന്ദേശങ്ങള്‍ തരാന്‍ ആരംഭിച്ചു. ഈ ബന്ധം പ്രണയത്തിലേക്ക് മാറിയപ്പോള്‍ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്ത്രപൂര്‍വ്വം കൈക്കലാകുകയായിരുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില അസ്വഭാവികത ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോളാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

ഇതിനിടെ പാലായില്‍ നിന്നും കടന്ന പ്രതി വയനാട്ടില്‍ മൊബൈല്‍ കട നടത്തുകയായിരുന്നു ഇവിടെ എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top