Section

malabari-logo-mobile

ദീപ സമരം അവസാനിപ്പിച്ചു: നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കി; മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു

HIGHLIGHTS : Deepa ends strike: Nandakumar dismisses riots; All requirements accepted

കോട്ടയം: എംജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍ സമരം അവസാനിപ്പിച്ചു. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.

ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഐ.ഐ.യു.സി.എന്‍.എന്നില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചെന്നും ചര്‍ച്ചയ്ക്കു ശേഷം ദീപ മാധ്യമങ്ങളോടു പ്രതികരിച്ചു.

sameeksha-malabarinews

ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നല്‍കും. ഡോ. ഇ.കെ. രാധാകൃഷ്ണന്‍ ഗവേഷക മാര്‍ഗദര്‍ശിയും ഡോ. സാബു തോമസ് സഹമാര്‍ദര്‍ശിയുമായിരിക്കും. ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മുടങ്ങിക്കിടക്കുന്ന ഫലോഷിപ്പ് തടസ്സങ്ങള്‍ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകളാണ് ദീപയ്ക്ക് ലഭിച്ചിട്ടുള്ളത്.

കൂടാതെ 2020 മാര്‍ച്ച് 24 മുതല്‍ നാലുവര്‍ഷം ഗവേഷണകാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കും. സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ല എന്നീ ഉറപ്പുകളും ദീപയ്ക്ക് ലഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!