Section

malabari-logo-mobile

കേരളത്തെ സിനിമ നിര്‍മാണ കേന്ദ്രമാക്കി മാറ്റും: മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : Kerala will be made a center of film production: Minister Saji Cherian

കേരളത്തെ സിനിമ നിര്‍മാണ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് കീഴിലെ കൈരളി, ശ്രീ തിയേറ്റര്‍ സമുച്ചയത്തില്‍ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആന്‍ഡ് കോണ്‍ഫറന്‍സ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പ്രകൃതിരമണിയതയുടെ പത്ത് ശതമാനം പോലും സിനിമാ നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തില്‍ പ്രൊഡക്ഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ആരംഭിച്ചു. കേരളത്തില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തില്‍ പ്രൊഡക്ഷന്‍ ചെയ്യാനുള്ള തരത്തില്‍ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

സിനിമയെ ഒരു വ്യവസായമായി കാണുന്ന തരത്തില്‍ ഒരു സിനിമാ നയം തന്നെ സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കിയാണ്. നമ്മുടെ സിനിമാ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെട്ട് വരുന്ന എല്ലാവരെയും അതില്‍ പങ്കാളികളാക്കുന്ന തരത്തിലും എല്ലാവരെയും സംരക്ഷിക്കുന്ന തരത്തിലുമുള്ള നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആ മേഖലയുമായി ബന്ധപ്പെട്ടവരോട് നേരിട്ട് സംവദിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. 1170 ചതുരശ്ര അടി ഏരിയയില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ പ്രൊജക്ഷന്‍ സൗകര്യങ്ങളോടു കൂടിയാണ് വേദി ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയത്തോട് ചേര്‍ന്ന് 300 ചതുരശ്ര അടിയില്‍ പരാമവധി 20 പേര്‍ക്ക് വരെ യോഗം ചേരാവുന്ന രീതിയിലാണ് കോണ്‍ഫറന്‍സ് റൂം നിര്‍മ്മിച്ചിട്ടുള്ളത്. അനുബന്ധമായി ടോയിലറ്റ് സൗകര്യങ്ങളും ഈ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!