Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാം

HIGHLIGHTS : Calicut University News; Paper can be presented in national seminar

ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാം

ന്യൂഡല്‍ഹിയിലെ കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍ (സി.ഇ.സി.) കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി, വിദ്യാഭ്യാസ പഠനവിഭാഗം, ഐ.ക്യു.എ.സി. എന്നിവയുമായി സഹകരിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ വിദ്യഭ്യാസത്തിന്റെ ഭാവിയെ സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. സെമിനാറില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 10 വിഷയങ്ങളില്‍ പ്രബന്ധാവതരണത്തിനും പോസ്റ്റര്‍ തയ്യാറാക്കുന്നതിനും അവസരമുണ്ട്. ഒക്ടോബര്‍ 31-നകം പ്രബന്ധത്തിന്റെ പൂര്‍ണരൂപവും ബയോഡാറ്റയും നല്‍കണം. ഇ-മെയില്‍ : seminar.emmrc.gamil.com വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:  9447539069 (ഡോ. എ. ഹമീദ്), 9446645939 (ഡോ. മനോജ് ജി. പ്രവീണ്‍), 9495108193 (രാജന്‍ തോമസ്).

sameeksha-malabarinews

അറബിക് കോഴ്‌സ് – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിനായി പഠനവിഭാഗത്തില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7254.

ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 6. ഫോണ്‍ 0495 2761335, 9645639532, 9895843272.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷബി.ഡി.എസ്. 2007, 2008 പ്രവേശനം ഒന്നാം വര്‍ഷ പാര്‍ട്ട് 1, 2 സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 6 മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും നവംബര്‍ 11-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷഅഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷഅഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലംഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.

എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!