Section

malabari-logo-mobile

മഴ ഇന്നും തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്തമഴ

HIGHLIGHTS : The rain will continue today; Heavy rain in isolated places

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ കാറ്റും മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരത്ത് രണ്ട് ദിവസം മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.. നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ഇടുക്കി ഉള്‍പ്പടെ പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, ഇന്നലെ രാത്രിയില്‍ സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴയായരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെ മഴയുടെ ശക്തികുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്.

sameeksha-malabarinews

തൃശ്ശൂര്‍ ജില്ലയിലെ ഡാമുകളില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പിച്ചി, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചു. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കരുവന്നൂര്‍, കുരുമാലി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

അതിരപ്പള്ളി വാഴച്ചാല്‍ വനമേഖലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഇതോടെ വാഴച്ചാല്‍ മലക്കപ്പാറ റോഡി അടച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

വയനാട് ജില്ലയില്‍ പക്ഷേ രാത്രിയോടെ മഴ കുറഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ താഴെക്കോട് ഉരുള്‍ പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മങ്കട മല-ബിടാവുമല മേഖലയിലാണ് ചെറിയ രീതിയില്‍ ഉരുള്‍പൊട്ടിയത്. ഇതോടെ നാടുകാണി വഴിക്കടവ് റോഡില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ചാലിയാല്‍ പുഴയ കര കവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടരുകയാണ്.

പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട മഴ തുടരുകയാണ്. കോട്ടയത്ത് പുലര്‍ച്ചെയും കനത്ത മഴ പെയ്തിരുന്നു. കല്ലാര്‍ അണക്കെട്ട് തുറന്നു. ഇതോടെ കല്ലാര്‍ ചിന്നാല്‍ പുഴയുടെ തീരത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. തമിഴ്നാട് തീരത്ത് ചക്രവാതചുഴി രൂപം കൊണ്ടു. കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത വര്‍ധിപ്പിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!