Section

malabari-logo-mobile

സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്

HIGHLIGHTS : Police takes action against those who misrepresent candidates

 

തിരുവനന്തപുരം: വനിതകളടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിച്ചാല്‍ നടപടിയെന്ന് പോലീസ്. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ ഐടി ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും നടപടിയുണ്ടാവുമെന്നാണ് പോലീസ് മുന്നറിയിപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!