ഇത്‌ വേറെ ലെവലാ…. പരപ്പനങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിക്കായി ഉയര്‍ന്നത്‌ പടു കൂറ്റന്‍ കട്ടൗട്ട്‌

പരപ്പനങ്ങാടി കൂട്ടുകാരുടെ ചങ്ക്‌ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഒന്നും നോക്കിയല്ല…. പ്രചരണത്തിന്‌ അവരുടെ വക ഒരു പടുകൂറ്റന്‍ കട്ടൗട്ട്‌.

പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ അധികം കണ്ട്‌ പരിചയമില്ലാത്ത ഈ പ്രചരണം നടത്തിയിരിക്കുന്നത്‌ പരപ്പനങ്ങാടിയിലെ പാലത്തിങ്ങല്‍ 19ാം ഡിവിഷനിലാണ്‌. ഇടതു ജനകീയ വികസനമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അച്ചമ്പാട്ട്‌ വിശാഖിന്റെ 30 അടിയുള്ള കൂറ്റന്‍ കട്ടൗട്ടാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌.

ഈ ഡിവിഷനില്‍ പെട്ട പുറ്റാട്ട്‌ത്തറ നഗര പാടത്താണ്‌ കട്ടൗട്ട്‌ സ്ഥാപിച്ചരിക്കുന്നത്‌.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ നിന്നാണ്‌ വിശാഖ്‌ മത്സരരംഗത്തെത്തുന്നത്‌.

കൗതുകമുണര്‍ത്തുന്ന വിശാഖിന്റെ കൂറ്റന്‍ കട്ടൗട്ട്‌ കാണാന്‍ പലരും ഇവിടേക്കെത്തുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top