ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് കമ്പനി

coronavirus vaccine: Pfizer says 95% effective

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 

ന്യൂയോര്‍ക്ക് : മൂന്നാം ഘട്ട പരീക്ഷണത്തിനൊടുവില്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. ജര്‍മ്മന്‍ കമ്പനിയായ ബയോ എന്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അമേരിക്കയില്‍ ഇത് ഉപയോഗിക്കുന്നതിനുളള അനുമതി തേടാനായി അധികൃതരെ ഉടന്‍ ഫൈസര്‍ സമീപിക്കും.

എന്നാല്‍ 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കുകയും വിതരണത്തിനായി കൊണ്ടുപോവുകയും ചെയ്യണമെന്നതിനാല്‍ ഇന്ത്യയുള്‍പ്പെടെ പലയിടത്തും ഈ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന റിപ്പോട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •