Section

malabari-logo-mobile

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; അന്വേഷണത്തിന് ഉത്തരവിട്ട് ഋഷിരാജ് സിംഗ്

HIGHLIGHTS : Soundtrack by Swapna Suresh; Rishiraj Singh orders investigation

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചു എന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദക്ഷിണ മേഖലാ ഡിഐജി അജയ് കുമാറിനാണ് അന്വേഷണ ചുമതല.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തിലെ ചിലര്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍പറയുന്നു. ശബ്ദരേഖ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രിക്കായി ശിവശങ്കറിനൊപ്പം യു എ ഇയില്‍ പോയിസാമ്പത്തിക വിലപേശല്‍ നടത്തിയെന്ന് മൊഴിനല്‍കാനാണ് ഇ ഡി നിര്‍ബന്ധിച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴില്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

sameeksha-malabarinews

36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!