താനൂരില്‍ കഞ്ചാവ് വില്‍പ്പനക്കാരേയും, ഉപയോഗിച്ചവരേയും പോലീസ് പിടികൂടി

താനൂര്‍: ദേവധാര്‍ റെയില്‍വേ ലൈനിനോട് ചേര്‍ന്ന് കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേരെയും, കഞ്ചാവ് ഉപയോഗിച്ച അഞ്ചുപേരെയും താനൂര്‍ പോലീസ് പിടികൂടി.

കെ.പുരം സ്വദേശിയായ മൊയ്തീന്‍ (52), താടിപ്പടി സ്വദേശിയായ മുസ്തഫ (46) എന്നിവരില്‍ നിന്ന് അരക്കിലോ കഞ്ചാവ് പിടികൂടി. കെ.പുരം സ്വദേശികളായ ഫൈസല്‍ മുനീര്‍, നാസര്‍, അബ്ദുല്‍ റഷീദ്, ബഷീര്‍, അസൈനാര്‍ എന്നിവരെ കഞ്ചാവ് ഉപയോഗിച്ചതിനുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

താനൂര്‍ എസ്.എച്ച്.ഒ പി പ്രമോദ്, എസ്.ഐ ശ്രീജിത്ത് എന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.എച്ച്.ഒ പി. പ്രമോദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top