Section

malabari-logo-mobile

ഇന്ധന നികുതി 6 വർഷത്തിനിടെ കേരളം വർധിപ്പിച്ചിട്ടില്ല : ധനമന്ത്രി

HIGHLIGHTS : Kerala has not increased fuel tax in 6 years: Finance Minister

തിരുവനന്തപുരം : ഇന്ധന നികുതി 6 വര്‍ഷത്തിനിടെ കേരളം വര്‍ധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവില്‍ നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വര്‍ധിപ്പിക്കാത്തതിനാലാണ് നികുതി കുറക്കാത്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ സാധിക്കില്ല. കേരളത്തില്‍ കെ എസ് ആര്‍ ടി സി അടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 30 രൂപയ്ക്കടുത്ത് ഇന്ധനവില വര്‍ധിപ്പിച്ചതു കൊണ്ടാണ് ഇത്രയധികം ബാധ്യതകള്‍ നേരിടേണ്ടി വന്നത്.

sameeksha-malabarinews

കേന്ദ്രം വര്‍ധിപ്പിച്ചതിന്റെ മൂന്നിലൊന്ന് മാത്രമാണ് കുറച്ചത്. വര്‍ധിപ്പിച്ചത് മുഴുവന്‍ കുറച്ചാല്‍ നികുതി ആനുപാതികമായി കുറയും , നികുതി കുറക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

2011-12 ല്‍ 3138 കോടി രൂപയായിരുന്നു ഇന്ധന നികുതിയായി ലഭിച്ചിരുന്നത്. 2015 – 16 ആയപ്പോള്‍ അത് 6100 കോടി രൂപയായി വര്‍ധിച്ചു. അത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ്. 94 ശതമാനം വര്‍ധനവുണ്ടായി. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് 2016- 17 ല്‍ 6876 കോടി രൂപ ഉണ്ടായിരുന്നത് 2019 -20 ആയപ്പോള്‍ 7907 കോടി രൂപയേ ആയുള്ളൂ. 15 ശതമാനം ആയിരുന്നു വര്‍ധന എന്ന് ധനമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!