തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ. എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുറന്നിരുന്നു. അതെസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 നായിരിക്കും പുനരാരംഭിക്കുക.
ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനം. ഈ മാസം 15 ന് ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
വിദ്യാര്‍ത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12 ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേഗത്തില്‍ പുനരാരംഭിക്കുന്നത്.




