ഞങ്ങളെ ചതിക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്(ജോസ്) വിഭാഗം

കോട്ടയം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പൊട്ടത്തെറിച്ച് പാര്‍ട്ട് നേതൃത്വവും അണികളും. യുഡിഎഫ് മുന്നണി യോഗം ചേരാതെയെടുത്തതാണ് ഈ തീരുമാനമെന്ന് കേരളാകോണ്‍ഗ്രസ് എംഎല്‍എ റോഷി അഗസ്റ്റിന്‍. യുഡിഎഫ് ഞങ്ങളെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം അതി വൈകാരികമായി പ്രതികരിച്ചു. കെഎം മാണിയെ മുന്നില്‍ നിന്നു കുത്താന്‍ ധൈര്യമില്ലാത്തവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പിറകില്‍ നിന്നും കുത്തിയിരിക്കുന്നുവെന്നും പറഞ്ഞു.

ഈ തീരുമാനം പിന്‍വലിക്കണമെന്നും യുഡിഎഫ് നേതൃത്വത്തോട് ജോസ് വിഭാഗം ആവിശ്യപ്പെട്ടു . മാണിയുടെ പൈതൃകമില്ലാത്ത കേരളകോണ്‍ഗ്രസ് കേരള കോണ്‍ഗ്രസെല്ലെന്ന് ഇവര്‍ പ്രതികരിച്ചു. ഞങ്ങളെ ആവിശ്യമുള്ളവരുമുണ്ടെന്നും ഇവര്‍ പ്രതികരിച്ചു.

മറ്റ് മുന്നണികളുമായുള്ള സഹകരണത്തെ പറ്റിയുളള ചോദ്യത്തിന് ജോസ് വിഭാഗം വഴിയാധാരമാകില്ല എന്ന മറുപടിയാണ് റോഷി അഗസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.

യുഡിഎഫിന്റെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു കേരളകോണ്‍ഗ്രസ് ജോസ്ഫ് വിഭാഗത്തിന്റെ പ്രതികരണം.

Related Articles