പരപ്പനങ്ങാടി ബസ് സ്റ്റാന്റില്‍ നാഷനല്‍ ലീഗിന്റെ കുടചൂടി സമരം

പരപ്പനങ്ങാടി : പരപ്പനങ്ങാടി ബസ് സ്റ്റാന്‍ന്റിന്റെ് ശോചനീയാവസ്ഥക്ക് പരിഹാരം കാണാതെ നഗരസഭ അനാസ്ഥ കാണിക്കുന്നവെന്ന് ആരോപിച്ച് നാഷണല്‍ ലീഗ് കുട ചൂടി സമരം നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം മുനിപ്പല്‍ പ്രതിപക്ഷ നേതാവ് ദേവന്‍ ആലുങ്ങല്‍ ഉല്‍ഘാടനം ചെയ്തു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ അഷ്‌റഫ് ശിഫ, കെ അബൂബക്കര്‍ മിറമംഗലം ,സൈദ് മുഹമ്മദ് തേനത്ത്, കരീം പരപ്പനങ്ങാടി ,ഷംസു പി വി എന്നിവര്‍ സംസാരിച്ചു.
ഷാജി സമീര്‍ പാട്ടശ്ശേരി സ്വാഗതവും, ലത്തീഫ് നന്ദിയും പറഞ്ഞു. നൗഷാദ് പി വി, കോയ ഉള്ളണം, ബഷീര്‍ മാസ്റ്റര്‍ ഹംസ ചിറമംഗലം എന്നിവര്‍ നേത്രത്വം നല്‍കി.

Related Articles