യുഡിഎഫ് കേരളാ കോണ്‍ഗ്രസ്(ജോസ്) വിഭാഗത്തെ പുറത്താക്കി

തിരുവനന്തപുരം ഒടുവില്‍ യുഡിഎഫ് കടുത്ത തീരുമാനമെടുത്തു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിരിക്കുന്നു. കോട്ടയത്ത്
മുന്നണി തീരുമാനം ലംഘിച്ചു എന്നാരോപിച്ചാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ജോസ് പക്ഷത്തിന് ഇനി യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ലാഭനഷ്ടത്തിന്റെ കാര്യമല്ല നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ കുറിച്ച ജോസഫ്- ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ യുഡിഎഫിനെ വലിയൊരു പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്.

1980 കളുടെ തുടക്കത്തില്‍ രൂപം കൊണ്ട ഐക്യജനാധിപത്യമുന്നണിയുടെ അടിത്തറ പാകിയ പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ് മാണി വിഭാഗം. ഇടക്കാലത്ത് ഒരുവര്‍ഷത്തോളം മാണി പിണങ്ങി നിന്നെങ്ങിലും യുഡിഎഫില്‍ തുടരുകയാണ്.

ഇന്ന് വൈകീട്ട് നാലുമണിക്ക് ജോസ് കെ മാണി മാധ്യമങ്ങളെ കാണും. ജോസ് വിഭാഗം സ്റ്റിയറിങ്ങ് കമ്മറ്റിയോഗം നാളെ രാവിലെ 10 മണിക്ക് കോട്ടയത്ത് വെച്ച് നടക്കും.

Related Articles