Section

malabari-logo-mobile

കോവിഡ് പ്രതിസന്ധിയിൽ കർഷകർക്കും സംരംഭകർക്കും തുണയായി കേരള ബാങ്ക്

HIGHLIGHTS : Kerala Bank assists farmers and entrepreneurs in covid crisis

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്കും സംരംഭകർക്കും കൈത്താങ്ങായി കേരള ബാങ്ക്. കിസാൻ മിത്ര വായ്പ പദ്ധതിയിലൂടെ 2020 ഏപ്രിൽ മുതൽ  ഡിസംബർ വരെ 42,594 കർഷകർക്കായി 803.91 കോടി രൂപയാണ് അനുവദിച്ചത്. സർക്കാർ പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 3834 സംരംഭകത്വ വായ്പകളിലൂടെ 10,453 തൊഴിലവസരങ്ങളും കേരളബാങ്ക് സൃഷ്ടിച്ചു. രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി 10,000 പേർക്ക് കൂടി തൊഴിൽ നൽകുകയാണ് ലക്ഷ്യം.
കേരള ബാങ്ക് നിലവിൽ വന്നതു മുതൽ കാർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. 2019 നവംബർ 29 മുതൽ 2020 സെപ്്റ്റംബർ വരെ മാത്രം 4181.25 കോടി രൂപയുടെ ഹൃസ്വകാല വായ്പയാണ് കാർഷിക അനുബന്ധ മേഖലകളിലായി വിവധ സംഘങ്ങൾക്ക് വിതരണം ചെയ്തത്. ദീർഘകാല കാർഷിക വായ്പയിനത്തിൽ 16 കോടിയും വിതരണം ചെയ്തു.
എം.എസ്.എം.ഇ, സുവിധ, പ്രവാസികിരൺ തുടങ്ങിയ വായ്പകളാണ് കേരള ബാങ്ക് സംരഭകർക്കായി അനുവദിച്ചത്. നബാർഡിന്റെ പുനർവായ്പ സഹായത്തോടെ ദീർഘകാല കാർഷിക വായ്പകളും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി നൽകി.  കാർഷിക ചെറുകിട വ്യവസായ സംരംഭ മേഖലയിൽ വിവിധ സഹകരണ സംഘങ്ങൾക്ക് 134.25 കോടി രൂപയും വിതരണം ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളുടെ ഏകീകരണത്തോടെ കേരള ബാങ്ക് വഴിയുള്ള വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞിരുന്നു. വ്യക്തിഗത വായ്പ, സ്വർണ്ണ പണയ വായ്പ, ഭവന, വാഹന, മൈക്രോ ഫിനാൻസ് വായ്പകളും കേരള ബാങ്ക് അനുവദിക്കുന്നുണ്ട്.
ഒരു വർഷം പിന്നിട്ട കേരളബാങ്കിലെ നിക്ഷേപം 61037.59 കോടി രൂപയായി. 2019-20 സാമ്പത്തിക വർഷം 374.75 കോടി രൂപയുടെ ലാഭമാണ് ബാങ്കിനുണ്ടായത്. 5619 ജീവനക്കാരുള്ള ബാങ്കിന്റെ ആളോഹരി ബിസിനസ്സ് 18.44 കോടി രൂപയാണ്. 769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്കിന് 300ൽ അധികം എ.ടി.എമ്മുകളും ആറു മൊബൈൽ എ.ടി.എമ്മും ഉണ്ട്. 4599 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ ശാഖകൾ ഉൾപ്പെടെ 5668 വൺ ടച്ച് പോയിന്റുകളും കേരള ബാങ്കിനുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!