
ബ്രസീലില്‍ വിമാനം തകര്‍ന്ന് 4 ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു. ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബായ പാല്‍മാസിന്റെ നാല് താരങ്ങളും ക്ലബ്ബ് പ്രസിഡന്റും പൈലറ്റും അപകടത്തില്‍ മരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു പ്രാദേശിക മത്സരത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം സംഭവിച്ചത്. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം തല്‍ക്ഷണം മരിച്ചു. പാല്‍മാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വല്‍ഹെര്‍മെ നോയെ,റനുലെ, മാര്‍ക്കസ് മൊളിനിരി,ക്ലബ്ബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്.


മരണപ്പെട്ട താരങ്ങള്‍ക്ക് കൊവിഡ് പോസറ്റീവ് ആയതിനാല്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകാനായിരുന്നു തീരുമാനം. ഇവരുടെ ക്വറന്റെന്‍ കാലാവധി കഴിഞ്ഞതിന് പിറ്റേദിവസം അയതുകൊണ്ട് ഇവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ടീമിലെ മറ്റ് താരങ്ങള്‍ നേരത്തെ മറ്റൊരു വിമാനത്തില്‍ മത്സര സ്ഥലത്തെത്തിയിരുന്നു.