ഞാന്‍ യുഡിഎഫ് അനുഭാവി , ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും ; ഫിറോസ് കുന്നംപറമ്പില്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഏഷ്യാനറ്റ് ന്യൂസിനോടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഫിറോസ് സംസാരിച്ചത്.

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെ.ടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരമുണ്ട്. പക്ഷെ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രചരിച്ചിട്ടില്ല. കെ.ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ ഇത്തവണ സീറ്റ് പിടിക്കാന്‍ ഫിറോസിനെയിറക്കുമെന്നുള്ള പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

 

Share news
error: Content is protected !!
Scroll to Top