മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വാസം;2പെണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍

ഹൈദരബാദ്:രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളെ പട്ടണത്തിലാണ് സംഭവം.മക്കള്‍ പുനര്‍ജനിക്കും എന്ന വിശ്വാസത്തിലാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അലേഖ്യ(27), സായ് ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്.

മക്കളെ വ്യായമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ദമ്പതികളുടെ മൂത്ത മകളായ അലഖ്യ ഭോപ്പാലില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ ഇളയ മകള്‍ സായ് ദിവ്യ ബിബിഎ ബിരുദധാരിയായിരുന്നു. മുംബൈയിലെ എ ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ദിവ്യ.
കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ. വുമണ്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പളാണ്.അമ്മ പത്മജ മറ്റൊരു സ്‌കൂളിലെ പ്രിന്‍സിപ്പളുമാണ്.

ഇവരുടെ വീട്ടില്‍ പൂജകള്‍ പതിവായി നടക്കാറുണ്ടെന്ന് അയല്‍വീട്ടകാര്‍ പറയുന്നു. സംഭവം നടന്ന ദിവസവും ഇവിടെ പൂജനടന്നതായും ചില ശബ്ദങ്ങളും കരച്ചിലും കേട്ടതായും മൊഴിയുണ്ട്. മൂത്ത മകളുടെ മൃതദേഹം പൂജാമുറില്‍ നിന്നും മറ്റൊരു കുട്ടിയുടെ മൃതദേഹം സമീപത്തെ മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്.

സംഭവത്തില്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top