എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കള്ളപ്പണം വെളുപ്പിച്ച കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

നേരത്തെ ശിവശങ്കര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ശിവശങ്കറിന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഇന്ന് രാവിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണകള്ളക്കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.

Share news
error: Content is protected !!
Scroll to Top