Section

malabari-logo-mobile

മതത്തേക്കാള്‍ വലുതാണ് മനുഷ്യജീവന്‍, നിസാമുദ്ധീനില്‍ സംഭവിച്ചത് ഗുരുതരമായ ലംഘനം;കെജരിവാള്‍.

HIGHLIGHTS :   ദില്ലി കോവിഡ് വ്യാപനം മൂലം ലോകത്തെമ്പാടും നിരവധി പേര്‍ മരിക്കുകയും, മത കേന്ദ്രങ്ങളല്ലാം വിജനമാകുകയു ചെയ്യുന്ന സമയത്തി തബലീഗ് ജമാ അത്ത് സമ്മേ...

 

ദില്ലി കോവിഡ് വ്യാപനം മൂലം ലോകത്തെമ്പാടും നിരവധി പേര്‍ മരിക്കുകയും, മത കേന്ദ്രങ്ങളല്ലാം വിജനമാകുകയു ചെയ്യുന്ന സമയത്തി തബലീഗ് ജമാ അത്ത് സമ്മേളനം നടന്നത് ഗുരുതരമായ ലംഘനമാണെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

തീര്‍ത്തും നിരുത്തരവാദിത്വപരമായ സംഭവമാണ് നടന്നതെന്ന് കെജരിവാള്‍ പറഞ്ഞു.
താന്‍ മതനേതാക്കളോട് അപേക്ഷിക്കുകയാണ്, ഒരാളുടെ മതം എന്തുമാകട്ടെ പക്ഷേ അതിനേക്കാള്‍ വലുതാണ് ഒരു മനുഷ്യന്റെ ജീവന്‍ എന്നും കെജിരവാള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച 1548 പേരെ നിസാമുദ്ധീന്‍ മര്‍ക്കസില്‍ നിന്നും നിരീക്ഷണത്തിനായി മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ 441 പേരെ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
ജമാ അത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ ആവിശ്യപ്പെട്ടുകൊണ്ട് ദില്ലി സര്‍ക്കാര്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ കത്തയിച്ചിട്ടുണ്ട്.
ദില്ലിയില്‍ ഇതുവരെയും സാമൂഹ്യവാപനം ഉണ്ടായിട്ടില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!