കോവിഡ് ബാധിതനായ മലയാളി ദുബൈയില്‍ മരിച്ചു

തൃശ്ശൂര്‍ തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിതനായി ദുബൈയില്‍ വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. മൂന്നുപീടിക തേപറമ്പില്‍ പരീദ് ആണ് മരിച്ചത്.
ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട്.
ഏതാനും ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പല അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് വിവരം .
ദുബൈയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കളെയല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൃതദേഹം ദുബൈയില്‍ കബറടക്കും

ഇന്നലെ അമേരിക്കയിലും ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് സബ് വേ ജീവനക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്

Share news
error: Content is protected !!
Scroll to Top