Section

malabari-logo-mobile

എക്‌സൈസ് ഓഫീസില്‍ നിന്നും മദ്യം ലഭിക്കില്ല

HIGHLIGHTS : തിരുവനന്തപും ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതോടെ മറ്റൊരു സാമൂഹ്യദുരവസ്ഥക്ക് കൂടി കേരളം സാക്ഷിയായി. മദ്യാസക്തരായ ആറോളം പേര്‍ സ...

തിരുവനന്തപും ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതോടെ മറ്റൊരു സാമൂഹ്യദുരവസ്ഥക്ക് കൂടി കേരളം സാക്ഷിയായി. മദ്യാസക്തരായ ആറോളം പേര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. നിരവധി പേര്‍ മാനസികമായി കടുത്തസംഘര്‍ഷത്തിലേക്ക് വീണു. ഇതേ തുടര്‍ന്ന കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എക്‌സൈസ് വകുപ്പ് വഴി അത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഓ.എ ബുധനാഴ്ച കരിദിനമാചരിക്കുകയാണ്. മദ്യത്തിന് കുറിപ്പടി നല്‍കാന്‍ തങ്ങള്‍ക്കാവില്ല എന്നായിരുന്ന ഡോക്ടര്‍മാരുടെ നിലപാട്.

എക്‌സൈസ് ജീവനക്കാരിലും മുറുമുറുപ്പയര്‍ന്നു. ഓഫീസുകളില്‍ മദ്യം എടുത്തുകൊടുക്കുന്ന ജോലിയാകുമെന്ന തങ്ങള്‍ക്കെന്ന ട്രോളുകള്‍ പരന്നു. നാട്ടുകാരില്‍ ചിലരും എക്‌സൈസ് ഓഫീസിലേക്ക് വിളിച്ച് മദ്യം എന്നു മുതല്‍ നല്‍കുമെന്നാരാഞ്ഞു.

sameeksha-malabarinews

എന്നാല്‍ സര്‍ക്കാര്‍ വളരെ വ്യക്തമായ മാനദ്ണ്ഡങ്ങള്‍ക്ക് വിധേയമായാണ് മദ്യം മദ്യാസ്‌കതിയുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായി കഴിഞ്ഞു.

ഡോക്ടര്‍മാര്‍ മദ്യത്തിനല്ല കുറിപ്പെഴുതേണ്ടത്. മദ്യാസക്തിയുള്ളവര്‍ക്ക ് ഡോക്ടര്‍മാര്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുകയാണ് വേണ്ടത്. അംഗീകൃത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നു.

ഇത്തരത്തില്‍ മദ്യാസ്‌ക്തിയുണ്ടെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയ കുറിപ്പ് സീലും ഒപ്പും എല്ലാം ഉണ്ടെന്നും വ്യാജനല്ലെന്നും ഉറപ്പുവരുത്തി എക്‌സൈസ് ഓഫീസില്‍ തയ്യാറാക്കുന്ന ഫോറത്തില്‍ ഇയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പാസ് നല്‍കും. ഈ വിവരം ഓണ്‍ലൈനിലൂടെ ബീവറേജസ് കോര്‍പ്പറേഷന് കൈമാറും. മദ്യം വാങ്ങുന്ന വ്യക്തിയുടെ തിരിച്ചറിയില്‍കാര്‍ഡും മറ്റും എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഇത്തരത്തിലുള്ള പാസിനനുസരിച്ച് ബീവറേജ് കോര്‍പ്പറേഷനായിരിക്കും മദ്യം വിതരണം ചെയ്യുക. കേരളത്തിലെ 23 വെയര്‍ ഹൗസുകള്‍ വഴിയാണ് വിതരണം. ഇത്തരത്തില്‍ മദ്യാസ്‌ക്തിയുള്ളയാളുകളുടെ വീടുകളില്‍ ഓര്‍ഡര്‍ ചെയ്ത മദ്യം എത്തിക്കാനാണ് ബീവ്‌കോയുടെ നീക്കം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡെലിവറി വാനുകളിലായിരിക്കും ബീവ്‌കോ മദ്യം വിതരണം ചെയ്യുക. ഒരു പാസില്‍ ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യമാണ് ലഭിക്കുക. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാകും നല്‍കുകയെന്നും സര്‍വീസ് ചാര്‍ജ്ജായി 100 രൂപ ഈടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിനായുളള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!