പരപ്പനങ്ങാടിയില്‍ പൊതുപ്രവര്‍ത്തകന് നേരെ ആക്രമണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉള്ളണത്ത് പൊതുപ്രവര്‍ത്തകനായ
മധ്യവയസ്‌ക്കന് നേരെ വധശ്രമം. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മാളിയേക്കല്‍ മുഹമ്മദലിയെ(52)നെയാണ് രാത്രിയുടെ മറവില്‍ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചതായി പരാതി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭാര്യക്ക് മരുന്ന വാങ്ങാന്‍ സ്‌കൂട്ടറില്‍ പുറത്തുപോയ മുഹമ്മദലിയെ വീടിനടുത്ത് വെച്ച് ഒരു സംഘം കമ്പിപ്പാരകൊണ്ടും വടിവാള്‍കൊണ്ടും ആക്രമിക്കുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു വാഹനം കൊണ്ട് ഇടിച്ചിട്ടാണ് ആക്രമിച്ചതെന്ന് പറയുന്നു ഇരുകാലുകളിലും, തലക്കും പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ കരിച്ചില്‍ കേട്ട് ഓടിക്കൂടിയ ആളുകളാണ് മുഹമ്മദലിയെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ഒരു സംഘം മുഹമ്മദലിയുടെ വീട്ടില്‍ ചെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മഹല്ലുകമ്മറ്റിയുടെ നേതൃത്വം വഹിക്കുന്ന മുസ്ലീംലീഗ് പ്രാദേശികനേതാവിനെതിരെ വാട്ടസ് ആപ് ഗ്രൂപ്പില്‍ അഴിമതിയും, പിടിപ്പുകേടും ആരോപിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് മുഹമ്മദലി പറഞ്ഞു. ഇയാളുടെ മകന്‍ വടക്കേപുറത്ത് അലി, സഹോദര പുത്രന്‍മാരായ വടക്കേപുറത്ത് റഷീദ്, മാജിദ് എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് മുഹമ്മദലി നല്‍കിയ പരാതിയില്‍ പറയുന്നത് .

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top