കല്‍പ്പറ്റ: കെ സി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി വീട്ടിലെത്തി റോസക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സഖാവ് റോസക്കുട്ടി ടീച്ചര്‍ ഇനി സിപിഐഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു റോസക്കുട്ടിക്കൊപ്പം മാധ്യമങ്ങളെ കണ്ട പി കെ ശ്രീമതി പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




