തിരൂരങ്ങാടി: ആളില്ലാത്ത വീട്ടില്‍ നിന്ന് രാത്രി സ്വര്‍ണാഭരണവും പണവും കവര്‍ന്നു. അലമാരിയി സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണാഭരണങ്ങളും 80000 രൂപയും മോഷണം പോയത്. എ ആര്‍ നഗര്‍ കുന്നുംപുറത്തെ കുന്നത്ത് തടത്തില്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അസുഖം കാരണം അബ്ദുല്‍ ഖാദിര്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
രാവിലെ വീട്ടിലെ പുറത്തെ ലൈറ്റ് ഓഫ് ചെയ്യാന്‍ എത്തിയ അടുത്ത വീട്ടിലെ കുട്ടിയാണ് മോഷണവിവരം അറിയുന്നത് .വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നത്. വീടിനുള്ളില്‍ മുളക് പൊടി വിതറിയതായും കാണപ്പെട്ടു. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




