Section

malabari-logo-mobile

”വിസിമാര്‍ രാജിവെക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നത്” ഗവര്‍ണറെ പിന്തുണച്ച കേരള ഘടകത്തിന്റെ നിലപാടിനെ തള്ളി കെ.സി വേണുഗോപാല്‍

HIGHLIGHTS : ദില്ലി: വിസിമാരെ രാജിവെപ്പിക്കാനുള്ള രാജ്ഭവന്റെ തീരുമാനത്തെ പിന്തുണച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്...

ദില്ലി: വിസിമാരെ രാജിവെപ്പിക്കാനുള്ള രാജ്ഭവന്റെ തീരുമാനത്തെ പിന്തുണച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാണ് രാജ്ഭവിനില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സക്രട്ടറി കെ.സി വേണുഗോപാല്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലാണ് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. ഇന്ന് 11.30-ന് മുന്‍പ് ഒമ്പത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു. ഇന്നലെ പ്രതിപക്ഷനേതാവിന്റെ ഈ വിഷയത്തിലെ നിലപാടിനെ മുസ്ലീം ലീഗ് അംഗീകരിച്ചിരുന്നില്ല.

എന്നാല്‍ രമേശ് ചെന്നിത്തലയും, എംഎം ഹസ്സനുമടക്കം ഗവര്‍ണറെ പിന്തുണച്ചിരുന്നു. മുസ്ലീം ലീഗിന് പുറമെ ആര്‍എസ്പിയും ഗവര്‍ണറെ പിന്തുണയ്ക്കാനാകില്ലെ എന്ന നിലപാടിലാണ്. യുഡിഎഫിനകത്തും, കോണ്‍ഗ്രസിനകത്തും ഇക്കാര്യത്തില്‍ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്.

sameeksha-malabarinews

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്
ചട്ടവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ എല്ലാ സര്‍വകലാശാലാ നിയമനങ്ങളും എതിര്‍ക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനില്‍ക്കെത്തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍പ്പോലും ചോദ്യം ചെയ്യേണ്ടതാണ്.
കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസര്‍ക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവര്‍ണര്‍ വഴിയല്ല.
ഇന്ന് 11.30-ന് മുന്‍പ് ഒമ്പത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!