Section

malabari-logo-mobile

ആരാധനമൂത്ത് പ്രഭാസ് ഫാന്‍സുകാര്‍ പടക്കം പൊട്ടിച്ചു ; തിയ്യേറ്ററിന് തീപിടിച്ചു

HIGHLIGHTS : fire in theater in andhra pradesh

അമരാവതി :സിനിമാപ്രദര്‍ശനം നടക്കുന്നതിനിടെ ആവേശംമൂത്ത് പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിച്ചു . ഇതിനിടെ പടക്കത്തില്‍ നിന്നും തീയേറ്ററില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പ്രഭാസിനെ ജന്മദിനം ആഘോഷിക്കാനാണ് ഇവര്‍ ഇത്തരത്തില്‍ തിയേറ്ററില്‍ പടക്കം പൊട്ടിച്ചത് .

‘ബില്ല’ എന്ന സിനിമയുടെ പുന: പ്രദര്‍ശനം നടക്കുന്നതിനിടെയാണ് സംഭവം .

sameeksha-malabarinews

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ തിയേറ്ററിലാണ് സംഭവമുണ്ടായത് .

തിയേറ്ററിലെ സീറ്റുകള്‍ക്കാണ് തീപിടിച്ചത് .തീ പടര്‍ന്നു പിടിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

തിയേറ്റര്‍ ജീവനക്കാരും കാണികളില്‍ ചിലരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!