തിരൂരങ്ങാടി; വെന്നിയൂര്‍ മോഡേണ്‍ സ്വകാര്യ ആശുപത്രിക്ക് സമീപം കഴിഞ്ഞ
വെള്ളിയാഴ്ച സംഭവിച്ച അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശി ചാത്തുളി മാനുപ്പ എന്നവരുടെ മകന്‍ സല്‍മാനുല്‍ ഫാരിസ് (24) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
ടാങ്കര്‍ ലോറിയും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




