കണ്ണൂര്‍:സ്വര്‍ണം രാസലായനിയില്‍ അലിയിപ്പിച്ച് ടര്‍ക്കി ടവ്വലുകളില്‍ തേച്ചപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് പിടികൂടി. 37 ലക്ഷം രൂപ വില വരുന്ന 743 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവെ പിടികൂടിയത്.
സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്തില്‍ പുതിയ രീതികാണ് പ്രതികള്‍ കണ്ടെത്തി പരീക്ഷിക്കുന്നത്. സ്വര്‍ണ തോര്‍ത്തുകളുമായി ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരാന്‍ നെടുമ്പാശ്ശേരിയില്‍ വെച്ച് കഴിഞ്ഞദിവസം പിടിയിലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




